പൂരക്കാലത്തിന്റെ അലയൊലികളാണു ഓരോ തിത്തേരിയും ഉണര്‍ത്തുന്നത്. ഇതും ഒരുല്‍ത്സവത്തിന്റെ ഭാക്കിപത്രമാണ്. കൗമാര്‍ത്തിന്റെ ഒരു പൂരക്കാലം കൊഴിച്ചിട്ടുപോയ ഒരു വസന്‍തകാലത്തിന്റെ ചില ഇലകള്‍.
ഒരിക്കല്‍ നടന്നു പോയ വഴികളുടെ ഗന്ധം ഇവിടെ കണ്ടെക്കാം.നാട്ടിന്‍ പുറത്തിന്റെ ഇടവഴികളില്‍ കൃഷ്‌ണകിരീടങ്ങളും ഗന്ധരാജങ്ങളും കൊഴിഞ്ഞുപൊയ മുളമ്പൂക്കളും മിന്നി മായുന്നതു കാണം.
തിത്തേരി ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു. ഒരു കൂട്ടം സഹൃദയരുടെ സ്വപ്നം. പത്താം ക്ലാസിലെ പൊടിപ്പയ്യന്മാരും ഒന്‍പതാം ക്ലാസിലെ കൊച്ചുകൂട്ടുകാരും ചേര്‍ന്നെഴുത്തിയെടുത്ത ഒരു വികൃതിപ്പുസ്തകം..!
പക്ഷെ അതിനെടുത്ത സമയവും പ്രയത്നവും ഒരുപാടുണ്ടായിരുന്നു.
ധനന്റെ വരയും രാകേഷിന്റെ എഴുത്തും രഘുവിന്റെയും മധുവിന്റെയും സഹായവും പിന്നെ എല്ലാത്തിനും കൂട്ടായി ബാബുമാഷും ശേഖരന്‍ മാഷും ഒന്‍പതാം ക്ലാസിലെ കൊച്ചു കൂട്ടുകാരും .
Sunday, November 29, 2009
Subscribe to:
Comments (Atom)